കാത്തിരിപ്പ്
കേട്ടു! അകലെ ഒരു മണിമുഴക്കം
എങ്ങും ഇരുട്ട്! അടരുന്ന ഹൃദയം
അറിയാത്ത നോവ്
ഇല്ല , കഴിയില്ലെനിക്ക് നിന്നില്‍
നിന്നകലാന്‍ പക്ഷെ...
എങ്ങും ടിക്ക് ട്വന്റി ചിരികള്‍ നിറയുമ്പോള്‍
സൂര്യതാപനം മാനവ മനസിനെ എരിയ്യ്ക്കുമ്പോള്
മതമൈത്രി ഭീമമാം ചക്രത്താല്‍ അരയ്ക്കപ്പെടുമ്പോള്‍
സ്ത്രീ നരിക്കയ്യില് പിടയുമ്പോള്‍
വയ്യ ! കാണാനിനി വയ്യ !
വരണം എല്ലാം മറക്കാന്‍
നിന്നെ മാത്രം അറിയാന്‍
നിന്റെ ഹൃദയത്തില്‍ പറ്റിചേരാന്‍
നിന് മൃദു ചുംബനം ഏറ്റു വാങ്ങാന്‍
നിന്റെ ചൂടില്‍ ആശ്ലേഷിക്കാന്‍
മരണമേ വരിക
നിനക്കായ് നിന് പ്രിയതോഴി
ഇതാ... ഇവിടെ...
No comments:
Post a Comment