
നിഴല്പാവ, നൂല്പാവ, കൊല്‍പ്പാവ, കൈയ്യുരപ്പവ എന്നിങ്ങനെ നാലുതരം പാവകളാണ് ഉള്ളത്. ഇതില്‍ നിഴല്‍പവകലിയാണ് ഏറ്റവും പ്രാചീനമായ പാവകളി രൂപം. രാജാക്കന്മാരുടെയും രാജകുമാരിമാരുടെയുംവീരനയകമാരുടെയും കഥകളായിരുന്നു പാവകളിയിലെ പ്രതിപാദ്യ വിഷയങ്ങള്‍. പിന്നീട് ചരിത്ര കഥകളില്‍ നിന്നുംരാഷ്ട്രീയ ഹാസ്യ കഥകളിലേക്ക് മാറിയെങ്കിലും അടിസ്ഥാനപരമായി വീരേതിഹാസ കഥകളുടെ അവതരണംതന്നെയായിരുന്നു പവകളിയില്‍ പിന്തുടര്‍ന്ന് വന്നത്. അടിസ്ഥാനപരമായി പാവകളി ഒരു നാടങ്കലയാണ്. എല്ലാനടന്കലകളും ക്ഷേത്രങ്ങളില്‍ നടത്താരില്ലെങ്കിലും പാവകളി ഒരുകാലത്ത് ക്ഷേത്ര കലകളില്‍ പ്രഥമസ്ഥാനത്തായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ക്ഷേത്ര അരങ്ങുകളില്‍അവതരിപ്പിച്ചിരുന്നു.
പാവകളിയെ ചലച്ചിത്രത്തിന്റെ ആദ്യരൂപമായി കണക്കാക്കാം. പാവകള്‍ക്ക് പകരം സുതാര്യ ചിത്രങ്ങള്‍ വരച്ചു മാജിക് ലാന്റെണിലൂടെ വലുതാക്കി കാണിക്കുന്ന സമ്പ്രദായം പതിനേഴാം നൂറ്റാണ്ട് മുതലേ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു. ഷാഡോ തീയെറ്റെര്‍ എന്നസങ്കല്‍പ്പത്തില്‍ നിന്നാവാം ചലച്ചിത്ര സാങ്കേതികയുടെ ഈ ഭാഷ്യം രൂപപെട്ടത്.
വളരെയേറെ വൈദഗ്ധ്യം ആവശ്യമുള്ള കലയാണ് പാവകളി. കരകൌസലവിദ്യ ചിത്രകല നാടകം ശില്‍പകല തുടങ്ങി വിവിധ കലാരൂപങ്ങളുടെ സമന്വ്യയമയതിനാല്‍ ഇതിലെല്ലാമുള്ള അറിവ് ആവശ്യമാണ്. നാടകരചന പാവനിര്മാനം രംഗപശ്ചാതല സജീകരണം പാവനിയന്ത്രണ പരിശീലനം നാടക പരിശീലനം രംഗാവതരണം തുടങ്ങിയ ഘട്ടങ്ങള്‍ പാവനാടകത്തില്‍ പരമപ്രധാനമാണ്.
മുന്‍പറഞ്ഞ പാവകളില്‍പെട്ട കൈയ്യൂരപ്പാവയാണ് ഞങ്ങള്‍ ഉപയോഗിച്ചത്. കയ്യില്‍ പാവകളെ ഉറപ്പിച്ചു നിര്‍ത്തി വിരലുകള്‍ കൊണ്ട് കയ്യും തലയും ചലിപ്പിക്കുന്ന രീതി ആണത്. ചൂണ്ടുവിരലില്‍ പാവയുടെ തലയും തല്ലവിരളിലും നടുവിരളിലും പാവയുടെ കൈകളും ഉറപ്പിച്ചാണ് പാവകളെ ചലിപ്പിക്കുക. ഇന്ത്യയിലെ പരംപരാഗത പവകളിയില്‍ വിവിധ തരത്തിലുള്ള പാവകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഉത്തര പ്രദേശിലും കയ്യുരപവകളി നിലനിന്നിരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുരുഗന്റെയും വല്ലിയുടെയും പ്രണയകഥ പറയുന്ന കയ്യുരപവകളി വളരെ പണ്ട് തമിഴ്നാട്ടില്‍ ഉണ്ടായിരുന്നു.
ഗിരിഷ് കര്നാടിന്റെ നാഗമന്ടല എന്നാ നാടകമാണ് കൈയുരപാവകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അരങ്ങിലെത്തിച്ചത്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥികളായ ജങ്ങല്ക് പഠിക്കാനുള്ള നാടകം കൂടിയാണത് . വിദ്യാഭ്യാസ പ്രക്രിയയില്‍ പാവകളിക്ക്സുപ്രധാനമായ സ്ഥാനമുണ്ടെന്ന് ഞങ്ങള്‍ തെളിയിച്ചു. ശ്രീ നാരായണ കോളേജ് ചിന്മയ വിമന്‍സ് കോളേജ് ഗുരുദേവ് കോളേജ് മാടായി കോളേജ് തുടങ്ങിയ കോളേജുകളിലും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബിന്റെ കുടുംബയോഗത്തിലും ഈ നാടകം അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായിരുന്നു.
ക്ലാസ് മുറിയില്‍ പാഠഭാഗങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതിനു പാവകളിയെ ഉപയോഗിക്കാവുന്നതാണ്. പാഠഭാഗം പാവകള്‍ നിര്‍മ്മിച്ച് അവതരിപ്പിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യാം. ടീടീസി ബി എഡ് തുടങ്ങിയ അധ്യാപക പരിശീലന ക്ലാസ്സുകസ്ലില്‍ പാവകളി ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ ചിന്തകരുടെയും വകുപ്പിന്റെയും ഗവേര്‍മെന്റിന്റെയും ശ്രദ്ധയും അധ്യാപകരുടെ ബോധപൂര്‍വമായ ഇടപെടലുകളും ഈ പാരമ്പര്യ കലയെ പഠനരീതിയായി ഉപയോഗിക്കാനും അതുവഴി അന്യം നിന്ന് പോവാതെ പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും വളരെ ആവശ്യമാണ്.


