ഓര്മ തന്‍ മഞ്ഞുമലകള്കപ്പുറത്തു
പുഞ്ചിരി തൂകും നിന്റെ മുഖം
ഞാനോര്‍ക്കുന്നു, എന്‍ പ്രിയ കൂട്ടുകാരി
എന്റെ ജീവനായിരുന്ന കൂട്ടുകാരി
എവിടെ, നീയിപ്പോള്‍ എവിടെ!
കാണാന്‍ കൊതിക്കുന്നു നിന്‍ മുഖമെന്നും ഞാന്‍
കേള്‍ക്കാന്‍ കൊതിക്കുന്നു നിന്‍ നാദമെന്നും
മിണ്ടാന്‍ കൊതിക്കുന്നു എന്‍ അധരം
ഓര്‍മതന്‍ ചട്ടകൂടിനുള്ളില്‍
മിന്നിമറയുന്നു നിന്‍ മുഖം
എന്ന് കാണും ഇനി നമ്മള്‍
എന്ന് കാണും പ്രിയേ
ഇല്ല, കാണില്ല നമ്മളിനി
കാലമോടിതിമ്മര്‍ക്കുമ്പോള്‍
നീ എന്നെ മറക്കും
ഞാന്‍ നിന്നെയും.
THIS BLOG INTENDS TO PROVIDE SOME DETAILS AND HISTORY OF THE DEPARTMENT OF ENGLISH, PAYYANUR COLLEGE, EDAT, KANNUR DISTRICT, KERALA STATE. IT MAY ALSO MAKE VISIBLE ACADEMIC ACTIVITIES AND ACHIEVEMENTS OF THE DEPARTMENT. SERVICE AS A SITE FOR THE CREATIVE EXPRESSION OF THE FACULTY, STUDENTS OF THE DEPARTMENT AND THOSE WHO LIKE TO ASSOCIATE WITH THE DEPARTMENT IN ITS GOING FORWARD IS ALSO A MAJOR CONCERN.
Search This Blog
Thursday, October 14, 2010
പുനര്‍ജ്ജന്മം: പ്രിയേഷ് മൂന്നാം വര്‍ഷ ഇംഗ്ലീഷ് (ജീവ് പട്ടേലിന്റെ ഓണ്‍ കില്ലിംഗ് എ ട്രീ എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ)
കേവലം ഒരു വാളിന്റെ മൂര്‍ച്ചയില്‍
അവസാനിക്കുന്ന ജീവനാണോ നിന്റേത്?
സൂര്യരഷ്മികളും ഇളംകാറ്റും ജലാശയത്തിലെ മുത്തുകളും
പോറ്റി വളര്‍ത്തിയ മാമരത്തെ ഭുമിയും തലോലിച്ചിട്ടില്ലേ?
ഭുമാതവിന്റെ മാര്‍വിടത്തിന്റെ ഉറവുകളില്‍ വളര്‍ന്നു -
ആയമ്മയുടെ പൊക്കിള്‍ കൊടിയില്‍ നിന്നും നീ
സ്വീകരിച്ച ഊര്‍ജവും നിന്റെ ജനനവും കേവലം -
ഒരു വാള്പിടിയില്‍ അവസാനിക്കുകയോ ..... ഹാ കഷ്ടം!
നിന്റെ ഉരുണ്ട തൊലിക്കുള്ളില്‍
വിരിയാന്‍ വെമ്പുന്ന ഇലകള്‍ സമയം കാത്തുകിടക്കും
നിന്നില്‍ വാള്‍തുരുംബ് വീഴ്ത്തിയ പാടുകള്‍,
സമ്മാനിച്ച വേദനകള്‍ എത്രയാണ്?
രക്തം കിനിയുന്ന മുറിപ്പാടുകള്‍ ഉണങ്ങാന്‍ നീ
ഒരുപാടുകാലം ഇനിയും കാത്തിരിക്കെണ്ടതുണ്ടോ?
പക്ഷെ അവയൊക്കെയും മറികടന്നു
നീ വീണ്ടും തളിര്‍ക്കും, വളരും, പൂവിടും.
ഒന്നിനും വേണ്ടിയല്ലെങ്ങിലും വീണ്ടും
ഒരു വന്മരമായി മാറുവാന്‍ മാത്രം.

Subscribe to:
Posts (Atom)