എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്സ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടയിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ അത്മസത്യം പറഞ്ഞു തന്നവളുടെ
ഉപഹാരം
മണ്ണ് മൂടുന്നതിനു മുന്‍പ്
ഹൃദയത്തില്‍ നിന്ന്
ആ പൂവ് പറിക്കണം
ദലങ്ങള്‍കൊണ്ട്
മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു ദലം.
പൂവിലൂടെ
എനിക്ക് തിരിച്ചു പോവണം
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്കു ഒലിച്ചു പോയി
ഇല്ലെങ്കില്‍
ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍
മരിച്ചവരണല്ലോ