രൂപേഷ് കുമാര്‍
പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍.
ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍
വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ
പെരിങ്ങീലില്‍ ജനനം.
Documentaries
Don’t be our fathers
Don’t be our fathers Music video
Black Board
Twinkle Twinkle Little Caste
Crime and Punishment
3D Stereo Caste
All Indians are…
Sabitha: A Woman and a Day
By the side of a River
Love stories In Black letters
Underworld Memories of Untouchables
Don’t be our fathers Music video
Black Board
Twinkle Twinkle Little Caste
Crime and Punishment
3D Stereo Caste
All Indians are…
Sabitha: A Woman and a Day
By the side of a River
Love stories In Black letters
Underworld Memories of Untouchables
ബ്ളാക്ക് ലെറ്റേഴ്‌സ്
1980-കള്‍ക്കു ശേഷമുള്ള ദളിത്
ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍
വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം
സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍
മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക്
ലെറ്റേഴ്‌സ്.
Stories
- സൂര്യനേക്കാള്‍ പൊള്ളിക്കുന്ന ചില മഴക്കാലങ്ങള്‍
- തലയില്‍ നക്ഷത്രം തിളയ്ക്കുന്ന കറുത്ത മീനുകള്‍
- ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി
- കറുത്ത മാലാഖമാരുടെ പോസ്റ്റ്മെട്രിക് ജീവിതങ്ങള്‍
- ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ അഥവാ ചിരിച്ചു ചിരിച്ചു മരണം
- പയ്യന്നൂര്‍ കോളേജിലെ ആ പ്രത്യേകതരം ജാതിക്കാറ്റ്
- പെരിങ്ങീലിലെ പ്രിയപ്പെട്ട അച്ചമ്മക്ക്
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പത് മെയ് മാസം, ഒരു വൈകുന്നേരം. പെരിങ്ങീല്‍ ദേശത്തെ കുട്ടികള്‍ ആയ ഞങ്ങള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്ത്രീകള്‍ വിറകൊക്കെ പെറുക്കി കൂട്ടുകയാണ്. ആണുങ്ങള്‍ മറ്റു പണികള്‍ ചെയ്യുന്നു. പെട്ടെന്നാണ് കണ്ടത്തില്‍ കുറച്ചു ദൂരെയായി ഗുണ്ട് പൊട്ടുന്നത് പോലെ വലിയ ശബ്ദം കേട്ടത്. ഇടി വീണതാണ്. കൊടുങ്കാറ്റിന്റെ വരവാണ്. എല്ലാവരും ഓടി വീടിന്റെ ഉള്ളില്‍ കയറി. ചെറിയ ഓടിട്ട വീട് ആണ്. വൈകുന്നേരം തുടങ്ങി അര്‍ദ്ധരാത്രിക്കപ്പുറം നീണ്ട മഴ വീടിന്റെ ഓടു മുഴുവന്‍ പാറിപ്പിച്ചു. ഞങ്ങളെല്ലാവരും നിന്നിരുന്ന ഒരു കുഞ്ഞു സ്ഥലത്തിനുമപ്പുറത്ത് എല്ലായിടങ്ങളിലും ഓടു പാറി. എല്ലാവരും ഗുരുവായൂരപ്പനേയും പറശ്ശിനിക്കടവ് മുത്തപ്പനെയും വിളിച്ചു കരഞ്ഞു. കുട്ടികള്‍ക്ക് മരണവും ജീവിതവും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമേ ഉള്ളു എന്ന് തിരിച്ചറിവുണ്ടായി. അവര്‍ ഭയം അടക്കിപ്പിടിച്ച് വലിയവരെ കെട്ടിപ്പിടിച്ചു നിന്നു. പെരിങ്ങീല്‍ എന്ന ഞങ്ങളുടെ ദേശത്ത് അങ്ങനെ പ്രളയം വന്നു. പ്രളയം വന്നാല്‍ ചളിയുടെ കൂനയില്‍ കെട്ടി ഉണ്ടാക്കിയ വീടിന്റെ മുറ്റത്ത് വരെ വെള്ളം കേറും. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പെരിങ്ങീലില്‍ പിന്നെ പുഴ ഏതാ വയല്‍ ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ കണ്ണെത്താ ദൂരത്തോളം വെള്ളം ആയിരിക്കും. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന പെരിങ്ങീലില്‍ പൈപ്പ് ഒക്കെ പൊട്ടിയിട്ടുണ്ടാകും. ചോറ് വയ്ക്കേണ്ട വെള്ളത്തിനായി രാവിലെ പെരിങ്ങീലിലെ സ്ത്രീകള്‍ കുടവും കയറ്റി വെച്ചു കണ്ണെത്താ ദൂരത്തുള്ള വെള്ളത്തിലൂടെ തോണി തുഴഞ്ഞു കൊട്ടക്കീല്‍ എന്ന അക്കരെക്കടവിലേക്ക് പോകും. പിന്നെ അവിടെ തീയ്യരുടെ വീടുകളില്‍ കാത്തു നിന്ന് വെള്ളവും എടുത്തു തിരിച്ചു വരും. ഓടു പാറിയ വീടിനു താഴെ ചോറ് വെച്ചു ഞങ്ങള്‍ക്ക് തരും. മഴക്കാലം ആയാല്‍ പിന്നെ പെരിങ്ങീലില്‍ നിന്ന് സ്കൂളില്‍ പോവുക എന്നത് ഒരു സാഹസം ആണ്. പെരിങ്ങീലില്‍ ഉള്ളവര്‍ക്ക് കൊട്ടില എന്ന സ്ഥലത്തെ സ്കൂളിലാണ് പോകേണ്ടത്. ഏകദേശം ഒരു ഒന്ന് ഒന്നര കിലോമീറ്റരുകളോളം നടക്കണം പെരിങ്ങീലില്‍ നിന്ന് കൊട്ടിലയിലെക്ക്. അത് മഴ തീര്‍ന്ന വരമ്പത്തെ ചളിയിലൂടെ വേണം പോകാന്‍. വരമ്പ് എന്ന് പറഞ്ഞാല്‍ കൈപ്പാട്ടിലെ ചതുപ്പ് നിറഞ്ഞ ചളി തന്നെ ആയിരിക്കും ഏകദേശം വരമ്പത്തും. ചെരുപ്പൊക്കെ ഊരി കയ്യില്‍ പിടിച്ചിട്ടാണ് നടപ്പ്. പെണ്‍കുട്ടികള്‍ ഉടുപ്പോക്കെ ഊരി കയ്യില്‍ പിടിച്ചു പെറ്റിക്കോട്ട് മാത്രം ഇട്ടു നടക്കും. ചളി തെറിക്കാതിരിക്കാനാണ് ഇത്. ഏകദേശം കൊട്ടില എത്താറാകുമ്പോള്‍ ഉടുപ്പ് ധരിച്ച് സ്കൂളിലേക്ക് പോകും. അങ്ങനെ പ്രളയവും കൊടുങ്കാറ്റും കൈപ്പാട്ടിലെയും വരമ്പത്തെ ചളിയും പൈപ്പ് പൊട്ടലും വെള്ളത്തിനു തീയ്യരുടെ വീടുകളിലേക്ക് ഉള്ള പോക്കും രോഗങ്ങളും ഒക്കെ ചേര്‍ന്ന് മഴക്കാലം ആകെ ഒരു കലാപ കാലം ആയിരിക്കും. അങ്ങനെയുള്ള പെരിങ്ങീലില്‍ ഉള്ളവരോട് "മഴയുടെ നനുത്ത ഓര്‍മകള്‍", "രാത്രി മഴ ചുമ്മാതെ മിന്നിയും കേണും", "പ്രണയമണി തൂവല്‍ കൊഴിയും പവിഴമഴ", "മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലാല്‍" ,"മഴ നിലാവിന്റെ ഓര്‍മ്മകള്‍" എന്നൊക്കെ പറഞ്ഞാല്‍ ചെലപ്പോ അവര് "വെറുതെ വെറുപ്പിക്കല്ലേ..." എന്ന് പറഞ്ഞേക്കാം.
No comments:
Post a Comment