Search This Blog

Saturday, October 12, 2013

  സന്തോഷ്‌  കാന ഒരു   പൂർവ വിദ്യാർതഥിയും ഇന്ഗ്ലിഷ്  ഡിപാർട്ട്‌ ർമെന്റിന്റെ സുഹൃത്തുമാണ്  - കവിതയും സിനിമയും ബ്ലോഗ്ഗെഴുത്തും  ഇഷ്ടം : ഇപ്പോൾ KV - PG ഇംഗ്ലീഷ്  അധ്യാപകൻ  - നേപ്പാളിൽ  : ബ്ലോഗ്‌ : SOMATMIKA : http://somatmika.blogspot.in/  

 

കള്ള വണ്ടി

മദിരാശിക്ക് കള്ളവണ്ടി കയറിയത്രേ
പല താരങ്ങള്‍ക്കും രാശി തെളിഞ്ഞത്.
പയ്യന്നൂര്‍ സ്റ്റേഷനില്‍ ഞാനും ചോദിച്ചു:

"മദിരാശിക്ക്   കള്ളവണ്ടി എത്ര മണിക്കാ ?" !!!


ക്ലാസില്‍ വികാരാവേശത്ത്തോടെ ഞാന്‍ നേതാജിയെ ഉദ്ധരിച്ചു:

"എനിക്ക് രക്തം തരൂ . ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം".

ഒരു കുട്ടി എഴുന്നേറ്റ് എന്നോട് :

" സാര്‍, അദ്ദേഹം രക്ത ഗ്രൂപ്പ് പറഞ്ഞില്ലല്ലോ ?" !!!


തിരുപ്പതി ക്ഷേത്രത്തില്‍
പോക്കറ്റ്‌ അടിക്കപ്പെട്ട ഞാന്‍ പരാതി ക്യൂ കണ്ട് അമ്പരന്നു.
ദര്‍ശനാര്തികളുടെ   ചെറിയ ക്യൂവില്‍ കയറിക്കൂടി!!!


പള്ളിയില്‍ പാതിരിയില്‍ നിന്ന് അനുഗ്രഹത്തിന്റെ മധുരം നുണയാന്‍
ഞാനും കൂടി.
സംശയിച്ച് അച്ചന്‌ :

"ക്രിസ്ത്യാനി ആണോ ?"

അല്ലെന്നറിഞ്ഞ് മാറിപ്പോകാന്‍ ആങ്ങ്യം.
അച്ചന്റെ തിരിച്ചറിവിന്റെ ബുദ്ധി അപാരം !!!



വാരണാസിയില്‍ ദര്‍ശനത്തിന്‍.
ലോകരക്ഷകന്റെ രക്ഷക്ക് കാവല്‍ പട്ടാളം !!!
അതിശയത്തോടെ വേദനിച്ചു .

                                                                               -സന്തോഷ്‌ കുമാര്‍ കാന   

No comments: