ആകാശത്തിനു കീഴെയുള്ള കാര്യങ്ങള്‍
"ആകാശത്തിനു കീഴിലുള്ള
ഏതു കാര്യത്തെകുരിച്ചും
എന്നോട് ചോദിക്കണം
(മറുപടി തീര്‍ച്ച)"
അപ്പോള്‍
ആകാശത്തിനു മുകളിലുള്ള കാര്യങ്ങള്‍?
"............."
ആകാശം, അതെന്താണ്?
നീലിച്ചു കാണുന്ന ശുന്യത?
മാറും നിറങ്ങളില്‍ മറഞ്ഞ പൊള്ളത്തരം?
എന്തുമാകട്ടെ, പക്ഷെ
പറയരുതാകാശമില്ലെന്ന്
ഉണ്ട്. ഓരോരുത്തര്‍ക്കും
അവരവരുടെ തലയ്ക്കു മുകളില്‍
മാത്രം...
ശരി,
ഇനി നീ പറഞ്ഞോളു
നിന്റെ തലയ്ക്കു മുകളിലെ
ആകാശത്തിനു കീഴിലുള്ള
കാര്യങ്ങള്‍...
പക്ഷെ, പെട്ടെന്ന് വേണം.
കിണര്‍ വട്ടത്തിലുള്ള ആകാശങ്ങല്ക്കപ്പുറത്ത്
ഒളിപ്പിച്ചുവെച്ച ഇടിവെട്ടും പേമാരിയുമായി
കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുന്നുണ്ട്.
4 comments:
" ആകാശം അതെന്താണ് ?
നീലിച്ചുകാണുന്ന ശൂന്യത ?
മാറും നിറങ്ങളില്‍ മറഞ്ഞ പൊള്ളത്തരം ?"
No, there is another sky! Read this poem by Emily Dickinson.
There is another sky,
Ever serene and fair,
And there is another sunshine,
Though it be darkness there;
Never mind faded forests, Austin,
Never mind silent fields -
Here is a little forest,
Whose leaf is ever green;
Here is a brighter garden,
Where not a frost has been;
In its unfading flowers
I hear the bright bee hum:
Prithee, my brother,
Into my garden come!
Congratulations Athira for your attempt at trying to say what is perhaps the inexpressible. The implication that the sky above one's head appears to be one's own but it is a part of the whole sky that belong to all in this universe. We are all somehow bound to the rest of the universe. The conflict between the finite and infinite expressed through the images of the sky and the well strikes home.
beautiful...
ആകാശം ഒരു ശൂന്യത അല്ല കാരണം ആകാശത്തില്‍ ആണ് ഭൂമി ഉള്‍പെടെ ഉള്ള ഗ്രഹങ്ങളും ഒക്കെ ഉള്ളത്
അതൊരു നീലിമ മാത്രമല്ല.
Post a Comment