Search This Blog

Tuesday, August 17, 2010

18.8.10
PROF C P SIVADAS PASSED AWAY

The eminent teacher and bilingual writer-literary critic Professor C P Sivadas passed away on April 17th. Known for his simple and insightful classes, the professor has been very active in the academic field for a very long period and the academic and the intellectual community of Keralam has lost a genuine teacher and scholar. Like R Viswanathan who left us a few years ago CPS has been a kind source of great inspiration to academics and a good friend and well wisher of the teaching community. We remember with gratitude now that CPS inaugurated the Department of English Alumni association a few years ago with an enlightening speech and gave us a direction in this matter. The faculty and students of Payyanur College join the bereaved family and pay homage to this remarkable teacher who left us forever.

2 comments:

P Vinod Kumar said...

അധ്യാപകനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഡോ. സി.പി. ശിവദാസിനെ അനുസ്മരിക്കുകയാണ് അദ്ദേഹത്തിന്റെ ജൂനിയറായി ദേവഗിരി കോളേജില്‍ പഠിച്ച പ്രശസ്തകവി വിഷ്ണുനാരായണന്‍ നമ്പൂതിരി

ഭാഗം 1

അധ്യാപകനും നിരൂപകനുമായ ഡോ. സി.പി.ശിവദാസ് കൊയിലാണ്ടിയില്‍ അന്തരിച്ചു. വലിയ വാര്‍ത്താപ്രാധാന്യമൊന്നും അതിനു ലഭിച്ചില്ല. എങ്കിലും പരിപക്വവും പ്രസന്നവും സാത്വികവുമായ ആ സാന്നിധ്യം ഏറെക്കാലം എഴുത്തുകാരുടെ ഓര്‍മയില്‍ നിലനില്‍ക്കും.

പാശ്ചാത്യദീപ്തികള്‍, അക്ഷരലോകം, ഭാവവും ഭാഷയും എന്നീ പുസ്തകങ്ങളും കുട്ടികള്‍ക്കുവേണ്ടി ചുരുക്കിയെഴുതിയ ഷേക്‌സ്​പിയര്‍ കഥകളുമാണ് ശിവദാസില്‍നിന്ന് നമുക്ക് കൈവന്നത്. എഴുതിയവയെക്കാള്‍ എഴുതാതെവിട്ട ഉദാത്തചിന്തകളും ഉദാരസമീപനവുമാണ്, പക്ഷേ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

എന്നും അദ്ദേഹം അങ്ങനെയായിരുന്നു. അന്‍പതുകൊല്ലം മുന്‍പ് ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് എം.എ. യ്ക്ക് ചേര്‍ന്നപ്പോഴാണ് അന്നവിടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ശിവദാസിനെ കാണുന്നത്. നടക്കുമ്പോള്‍ ചെറുതായ ചടന്തുണ്ട്. മുണ്ടും കുപ്പായവുമായി വരുന്ന ഞങ്ങള്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ വേറിട്ടുനിന്നു. ഡോ. ശിവരാമസുബ്രഹ്മണ്യ അയ്യരാണ് ഓള്‍ഡിംഗ്ലീഷും മിഡിലിംഗ്ലീഷും ആദികാവ്യമായ ബയോവുള്‍ഫ് തൊട്ട് ബ്രൗണിങ് വരെയുള്ള സമ്പൂര്‍ണമായ ആംഗലക്കവിതയും രണ്ടു ക്ലാസും ചേര്‍ത്തിരുത്തി പഠിപ്പിച്ചിരുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തൊട്ട് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനിലൂടെ അരനൂറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുടെ അവസാന ബാച്ചായിരുന്നു ഞങ്ങള്‍. ആഴ്ചതോറുമുള്ള ചര്‍ച്ചാ സദസ്സുകളില്‍ പലരും തങ്ങളുടെ പാശ്ചാത്യനിരൂപണ പരിചയം പ്രകടിപ്പിച്ചപ്പോള്‍ ശിവദാസ് ഒരിക്കല്‍ എഴുന്നേറ്റു പറഞ്ഞു: ''എനിക്ക് പരിചയമുള്ളവര്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെയാണ്. അവരെ ആസ്​പദമാക്കിയാണ് ഞാന്‍ കവിത ചര്‍ച്ചചെയ്യാന്‍ പോകുന്നത്''. പ്രൊഫസര്‍ എന്തുകരുതുമെന്നായിരുന്നു ഞങ്ങളുടെ ഭയം. ഡോ. അയ്യരാകട്ടെ, ശിവദാസിനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ഭാഷയല്ല, അനുഭൂതിയാണ് കവിതയുടെ ജീവന്‍ എന്ന് അദ്ദേഹം ക്രമേണ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.

ശിവദാസ് ഹോസ്റ്റലില്‍ എന്റെ തൊട്ടടുത്ത മുറിയിലായിരുന്നു താമസം. ഭാര്യയും മകളും പാര്‍ക്കുന്ന തിരുവല്ലയിലെ ഇല്ലത്തുനിന്ന് വരുമാനം ഒന്നുമില്ലാതെ കോഴിക്കോട്ട് പഠിക്കാന്‍ വന്ന ഞാന്‍, ആഴ്ചയില്‍ നാലഞ്ചുദിവസം ട്യൂഷനെടുത്ത് ലേശം പണം സമ്പാദിച്ചിരുന്നു. ആകയാല്‍ ഒഴിവുദിനങ്ങളില്‍മാത്രം, ശിവദാസും ഞാനുംകൂടി കക്കാടിന്റെ വീട്ടിലും ആര്‍.രാമചന്ദ്രന്റെ വീട്ടിലും മറ്റും വെടിവട്ടം കൂടി. കക്കാട് ഞങ്ങളുടെ ഹോസ്റ്റലിലും ഇടയ്ക്ക് വന്നിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് നില്‍ക്കുന്ന, അന്നത്തെ വിശാലമായ വെളിമ്പറമ്പും പാറക്കെട്ടുകളുമാണ് ഞങ്ങളുടെ കാവ്യാലാപനത്തിന് സദസ്സായിരുന്നത്. ഷെല്ലിയും ഷേക്‌സ്​പിയറും യേറ്റ്‌സും അവിടെ അദൃശ്യമായ സാന്നിധ്യമറിയിച്ചുപോന്നു.

P Vinod Kumar said...

ഭാഗം 2
കൊല്ലാവസാനം ഞങ്ങള്‍ ഒരു ഉല്ലാസയാത്രയ്ക്കിറങ്ങി. കൈയില്‍ പണം തുച്ഛം. കേരളം പിറന്നിട്ട് ആറുകൊല്ലമേ ആയിട്ടുള്ളൂ. ത്രൂവണ്ടികള്‍ ഇല്ല. കയറിയിറങ്ങിവേണം യാത്ര. പൊതുകുളിസ്ഥലവും കക്കൂസും മാത്രം ആശ്രയം. ശിവദാസും മത്തായിയുംകൂടി തിരുവല്ലയിലെത്തി എന്നെയുംകൂട്ടി തിരുവനന്തപുരത്തേക്ക് വന്നു. അവിടെ ഡോ. അയ്യരുടെ മഠത്തില്‍ കുളിയും പ്രാതലും കഴിഞ്ഞ് പദ്മനാഭപുരം, ശുചീന്ദ്രം വഴി കന്യാകുമാരിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അസ്തമയം കണ്‍കുളിര്‍ക്കെ കണ്ടു. പലതരം നിറമുള്ള പഞ്ചാരമണല്‍ ശേഖരിച്ചു. കടലിലെ വിവേകാനന്ദപ്പാറയും അമ്പലവുമല്ലാതെ അന്ന് മറ്റൊന്നുമില്ലാത്ത ആ മണല്‍പ്പുറത്ത് അലയടി കേട്ടുകേട്ട് നിറനിലാവത്ത് ഞങ്ങള്‍ കിടന്നുറങ്ങി. പുലര്‍ച്ചയ്ക്ക് സൂര്യോദയം കണ്ടിട്ട്, വന്നവഴി മടങ്ങുകയും ചെയ്തു. ശിവദാസ് ഈ ദര്‍ശനത്തെപ്പറ്റി അന്നെഴുതിയ കവിത ഞാന്‍ മറന്നിട്ടില്ല. ആയിടയ്ക്ക് റിയ്യനോഡുകെ അകുടാഗാവയുടെ ഒരു കഥ അദ്ദേഹം വിവര്‍ത്തനംചെയ്തത് 'മാതൃഭൂമി' വാരികയില്‍ എന്‍.വി. പ്രസിദ്ധംചെയ്തതും ഓര്‍ക്കുന്നു.

പഠിത്തം കഴിഞ്ഞ് അധ്യാപകരായ ശേഷവും പവിത്രമായ ഹൃദയബന്ധം ഞങ്ങള്‍ നിലനിര്‍ത്തി. തലശ്ശേരിയില്‍ ഞാന്‍ ബ്രണ്ണനിലെ വകുപ്പധ്യക്ഷനായി ചെന്നപ്പോള്‍ ശിവദാസ് അല്പം അകലെയുള്ള സര്‍വകലാശാലാ വകുപ്പിന്റെ തലവനായി ഉണ്ടായിരുന്നു.

തന്റെ വകുപ്പ് പുലര്‍ത്തുന്ന അക്കാദമികമായ നിലവാരത്തിലും അധ്യാപകരുടെ പരസ്​പര സഹകരണത്തിലും ശിവദാസ് മാതൃകാപരമായി ശ്രദ്ധിച്ചുപോന്നു. ഡോ. ആര്‍.വിശ്വനാഥന്‍ സ്വാനുഭവത്തില്‍നിന്ന് ഇക്കാര്യം പറയാറുണ്ടായിരുന്നു. സാഹിത്യസമിതിയുടെ ക്യാമ്പിലാകട്ടെ, ക്ലാസിലാകട്ടെ, ശിവദാസ് എവിടെയും സൗമ്യനും അറിവിന്റെ തുളുമ്പാത്ത നിറകുടവുമായിരുന്നു.

പോയകൊല്ലം എന്റെ പ്രേരണയ്ക്കു വഴങ്ങി അദ്ദേഹം തന്റെ പഴയ ചില കവിതകള്‍ കോര്‍ത്തെടുത്തുവച്ചു. ഒരു ആമുഖക്കുറിപ്പ് ഞാനെഴുതുകയും ചെയ്തിരുന്നു. പുസ്തകം വന്നുവോ? അറിയില്ല.

പ്രിയപ്പെട്ട ശിവദാസ്, സപ്തതി കഴിഞ്ഞ് ചില ചുവടുകള്‍ വച്ചപ്പോള്‍ താങ്കള്‍, കോര്‍ത്ത കൈയഴിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോകുന്ന സമയം, എവിടെയോ നീറ്റം അനുഭവപ്പെടുന്നു. ജന്മാന്തരങ്ങളുടെ തിരമാലകള്‍ കയറിയിറങ്ങുന്ന കാലത്തിന്റെ കടല്‍പ്പുറത്ത് വീണ്ടും കണ്ടുമുട്ടാം!