Search This Blog

Saturday, November 6, 2010

അയ്യപ്പന് സ്നേഹപൂര്‍വ്വം

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്സ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്‌

എന്റെ
ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടയിരിക്കും;
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ അത്മസത്യം പറഞ്ഞു തന്നവളുടെ
ഉപഹാരം

മണ്ണ് മൂടുന്നതിനു മുന്‍പ്
ഹൃദയത്തില്‍
നിന്ന്
പൂവ് പറിക്കണം
ദലങ്ങള്‍കൊണ്ട്
മുഖം
മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു
ദലം.
പൂവിലൂടെ
എനിക്ക്
തിരിച്ചു പോവണം

മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത്
മൃതിയിലേക്കു ഒലിച്ചു പോയി

ഇല്ലെങ്കില്‍
ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍
മരിച്ചവരണല്ലോ